Month: ആഗസ്റ്റ് 2023

ഞാൻ ആരാണ്?

റോബർട്ട് ടോഡ് ലിങ്കൻ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: "ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക്…

നമ്മുടെ എല്ലാ നാളുകളുടെയും ദൈവം

പരാജയപ്പെട്ട ഒരു സർജറിക്ക് ശേഷം, അവൾക്ക് അഞ്ചാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്ന് ജോവാന്റെ ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ജോവാന്റെ ഉത്കണ്ഠ വർദ്ധിച്ചു. ജോവാനും അവളുടെ ഭർത്താവും മുതിർന്ന പൗരന്മാരായിരുന്നു, അവരുടെ കുടുംബം വളരെ അകലെയാണ് താമസിച്ചിരുന്നത്. അവർക്ക് അപരിചിതമായ ഒരു നഗരത്തിലേക്ക് വാഹനമോടിക്കുകയും സങ്കീർണ്ണമായ ആശുപത്രി നടപടി ക്രമങ്ങൾ ആവർത്തിക്കുകയും വേണം, മാത്രമല്ല ഒരു പുതിയ സ്‌പെഷ്യലിസ്റ്റിനോടു ചേർന്നു പ്രവർത്തിക്കണം.

ഈ സാഹചര്യങ്ങൾ അതിരുകടന്നതായി തോന്നിയെങ്കിലും ദൈവം അവരെ പരിപാലിച്ചു. യാത്രയ്ക്കിടയിൽ അവരുടെ കാറിന്റെ നാവിഗേഷൻ സിസ്റ്റം തകരാറിലായി, പക്ഷേ പേപ്പർ മാപ്പ്…

ദൈവത്തിനുവേണ്ടിയുള്ള നല്ല പ്രശ്‌നം

ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്‌പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്‌കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: "എനിക്ക് പ്രശ്‌നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും'' എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ…

യേശുവിൽ വ്യത്യസ്തമായി ഒരുമിച്ച്

ബിസിനസ് അനലിസ്റ്റ് ഫ്രാൻസിസ് ഇവാൻസ് ഒരിക്കൽ 125 ഇൻഷുറൻസ് സെയിൽസ്മാൻമാരെ, എന്താണ് അവരുടെ വിജയരഹസ്യമെന്നു കണ്ടെത്താൻ പഠനവിധേയമാക്കി. അതിശയകരമെന്നു പറയട്ടെ, കഴിവ് പ്രധാന ഘടകമായിരുന്നില്ല. പകരം, ഉപഭോക്താക്കൾ തങ്ങളുടെ അതേ രാഷ്ട്രീയവും വിദ്യാഭ്യാസവും ഉയരവും ഉള്ള സെയിൽസ്മാന്മാരിൽ നിന്ന് വാങ്ങാൻ കൂടുതൽ സാധ്യതയുള്ളതായി ഇവാൻസ് കണ്ടെത്തി. പണ്ഡിതന്മാർ ഇതിനെ ഹോമോഫൈലി എന്ന് വിളിക്കുന്നു: തങ്ങളെപ്പോലുള്ളവരെ ഇഷ്ടപ്പെടുന്ന പ്രവണത.

ഹോമോഫൈലി ജീവിതത്തിന്റെ മറ്റ് മേഖലകളിലും കാണാം, തങ്ങളെപ്പോലെയുള്ള ആളുകളെ വിവാഹം കഴിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. സ്വാഭാവികമാണെങ്കിലും, ഹോമോഫൈലി പരിശോധിക്കാതെ വിടുന്നതു വിനാശകരമായിരിക്കും. നാം…

നാം അവന്റേതാണ്

നിങ്ങൾ ദത്തെടുക്കപ്പെട്ട ഒരു വ്യക്തിയല്ല എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും, നിങ്ങൾ ദത്തെടുക്കപ്പെട്ടതാണ്. എന്തെന്നാൽ ഒരർത്ഥത്തിൽ നമ്മൾ ഓരോരുത്തരും അനാഥരാണ്.

ലോറിലി ക്രാക്കർ താൻ ദത്തെടുക്കപ്പെട്ട അനുഭവങ്ങൾ പങ്കിടുമ്പോൾ, നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കുവാനുള്ള കാര്യങ്ങൾ നാം അതിൽ കാണുന്നു. ദത്തെടുക്കപ്പെട്ട അവൾ, രണ്ട് കുട്ടികളെ പ്രസവിച്ച അമ്മയും, അനാഥ ഹൃദയമുള്ള രാജകുമാരിയായ ഫീബിയുടെ വളർത്തമ്മയുമാണ്.

ദത്തെടുക്കൽ ഒരു ആത്മീയ ശുശ്രൂഷയായിട്ടാണ് ലോറിലി കാണുന്നത്. "അനാഥർ" നമുക്ക് ചുറ്റുമുണ്ട്. ആവശ്യത്തിലിരിക്കുന്ന ആരെയെങ്കിലും നാം സഹായിക്കുമ്പോളെല്ലാം നാം ഒരു ദത്തെടുക്കൽ ശുശ്രൂഷയാണ് ചെയ്യുന്നത്. അതുപോലെ, നാം ആവശ്യത്തിലിരിക്കുമ്പോൾ നമ്മെ സഹായിക്കുന്നവർ നമ്മെയും ദത്തെടുക്കുന്നു.

യേശു…